Monday, July 13, 2009

വി എസ് അനുകൂല പോസ്റ്റര്‍ ...

വി എസ് അനുകൂല പോസ്റ്റര്‍ ബഹറിനിലും ...

ഇന്ന് രാവിലെ ഉം അല ഹസ്സം palimra cold store നു അടുത്ത് കണ്ട പോസ്റ്റര്‍ ...
ബഹറിനില്‍ ഒരു കേരള രാഷ്ട്രീയ പോസ്റ്റര് കണ്ടപ്പോള്‍ ഞാന്‍ അത് എന്റെ മൊബൈല്‍ ക്യാമറയില്‍ പകര്‍ത്തി.

ചിത്രം താഴെ



പോസ്റ്റര്‍ കണ്ടപ്പോള്‍ അതിലെ രാഷ്തൃയെതെക്കള്‍ ഉപരിയായി വന്ന ചില ചിന്തകള്‍ ..

- നടക്കുന്ന ഒരു കാര്യങ്ങളും ചൂടോടെയ്‌ ഇവടെ അറിയുന്നു...( കാരണം ഏഷ്യനെറ്റ്‌ , മനോരമ .... 10 വര്ഷം മുന്‍പ് ഞാന്‍ വന്നപ്പോള്‍ ആകെ ഒള്ളത് വൈകുനേരം കിട്ടുന്ന മാതൃഭൂമി )
- പോസ്റ്റര്‍ ഒട്ടികണമെങ്കില്‍ ഇവിടെ എത്ര മലയാളികള്‍ കാണും? ...(മനാമയില്‍ മലയാളത്തില്‍ ഉള്ള ട്രാഫിക്‌ അറിയിപ്പുകള്‍ കണ്ടത് ഓര്മ വരുന്നു)
- പ്രവാസി ആണെങ്കിലും രാഷ്ട്രീയം ചോരയില്‍ നിന്നും ഒരിക്കലും പോവില്ല ...
- ബഹ്‌റൈന്‍ ആണെങ്കിലും ബ്രിട്ടന്‍ ആണെങ്കിലും മലയാളിയുടെ പോസ്റ്റര്‍ സ്വോഭവം മാറ്റാന്‍ അല്പം ബുദ്ധിമുട്ടാണ് .

Monday, June 29, 2009

ലോഹിതദാസ് ഓര്‍മയായി ....




ജീനിയസ്‌ ആയൊരു കലാകാരന്‍ ....

ലോഹിതദാസ്ന്റെയ് സിനിമകള്‍ എല്ലാം തന്നേയ് ക്ലാസ്സിക്‌ ആയിരുന്നു.. തനിയാവര്‍ത്തനം മുതല്‍ നിവേദ്യം വരെ.... കിരീടം, അമരം, ഭരതം, കമലദളം , അങ്ങനെ ഒരു പാട് നല്ല സിനിമകള്‍ ....

മലയാളിയുടെ ഒരു നഷ്ടം ആണ് ലോഹിതദാസ്ന്റെയ് മരണം ...പ്രത്യേകിച്ച് സിനിമാലോകത്തിനു .

ഇനിയെത്രനാള്‍ കാത്തിരുനലാണ് ആണ് ലോഹിതദാസ് പോലൊരു വ്യക്തി മലയാള സിനിമയില്‍ ഉണ്ടാകുക .....??