Sunday, August 10, 2008

മോണിക്ക നിരപരാധി; ഒളിമ്പിക്‌സ്‌ നഷ്‌ടം

Below is a news item from Mathrubhumi Daily. When i finished reading this i was full of anger. Its high time officials like this be kicked out from sports federations. Whoever is behind this drama whether its an IOC official or any other stupid minister, they should be considered Criminals. Olympics is a dream for every athelete.... and u guys have smashed monica devis dream. Pity on you pervert officials!!!.

i dont have any more words to explain my anger.
===============================
ന്യൂഡല്‍ഹി: ഉത്തേജക പരിശോധനയില്‍ പരാജയപ്പെട്ടതിനെത്തുടര്‍ന്ന്‌ ഒളിമ്പിക്‌സില്‍നിന്ന്‌ പിന്മാറേണ്ടിവന്ന ഭാരോദ്വാഹക മോണിക്ക ദേവി നിരപരാധിയാണെന്ന്‌ ഇന്ത്യന്‍ ഒളിമ്പിക്‌ അസോസിയേഷന്‍ വിധിച്ചു. എന്നാല്‍, മത്സരത്തിന്‌ ബെയ്‌ജിങ്ങിലെത്തേണ്ട സമയം വൈകിയതിനാല്‍ മോണിക്കയ്‌ക്ക്‌ ഒളിമ്പിക്‌സില്‍ പങ്കെടുക്കാനാവില്ല. ടീം തിരഞ്ഞെടുപ്പുമുതല്‍ കള്ളക്കളിക്ക്‌ ശ്രമിച്ച ഇന്ത്യന്‍ ഭാരോദ്വാഹക ഫെഡറേഷനെ കൂടുതല്‍ വിവാദത്തിലേക്ക്‌ തള്ളിവിടുന്നതാണ്‌ ഏറ്റവും ഒടുവിലത്തെ സംഭവം.
മോണിക്ക ഉത്തേജക പരിശോധനയില്‍ പരാജയപ്പെട്ടുവെന്ന റിപ്പോര്‍ട്ട്‌ തെറ്റാണെന്നും താരത്തെ ബോധപൂര്‍വം അവഹേളിക്കാന്‍ പടച്ചുണ്ടാക്കിയതുമാണെന്നാണ്‌ ഐ.ഒ.എയുടെ കണ്ടെത്തല്‍. ജൂണില്‍ സായ്‌ നടത്തിയ പരിശോധനയിലാണ്‌ മോണിക്ക ഉത്തേജകം ഉപയോഗിച്ചെന്ന്‌ തെളിഞ്ഞിരുന്നത്‌. സായിയുടെ പരിശോധന നിയമവിരുദ്ധമാണെന്ന്‌ ഇന്ത്യന്‍ ഭാരോദ്വാഹക ഫെഡറേഷന്‍ പ്രഖ്യാപിച്ചിരുന്നു. ഇതുസംബന്ധിച്ച ഐ.ഒ.എ.യ്‌ക്കും സര്‍ക്കാരിനും ഫെഡറേഷന്‍ ജനറല്‍ സെക്രട്ടറി ബി.ആര്‍. ഗുലാത്തി കത്തയയ്‌ക്കുകയും ചെയ്‌തിരുന്നു. ഇതേത്തുടര്‍ന്നാണ്‌ ഇപ്പോഴത്തെ നടപടി.
തന്നെ മനപ്പൂര്‍വം ബലിയാടാക്കുകയായിരുന്നെന്ന മോണിക്കയുടെ വാദത്തെത്തുടര്‍ന്ന്‌ മണിപ്പുര്‍ മുഖ്യമന്ത്രി ഓക്രം ഇബോബി സിങ്‌ പ്രശ്‌നത്തിലിടപെടുകയും പ്രധാനമന്ത്രിയുടെ ഓഫീസിനെ സമീപിക്കുകയും ചെയ്‌തിരുന്നു. നിരപരാധിയാണെന്ന്‌ തെളിഞ്ഞെങ്കിലും സമയം വൈകിപ്പോയതുകൊണ്ട്‌ മോണിക്കയ്‌ക്ക്‌ ഒളിമ്പിക്‌സില്‍ പങ്കെടുക്കാന്‍ കഴിയില്ലെന്ന്‌ ഐ.ഒ.എ വ്യക്തമാക്കി. ഒളിമ്പിക്‌സില്‍ 69 കിലോ വിഭാഗത്തിലായിരുന്നു മോണിക്ക പങ്കെടുക്കേണ്ടിയിരുന്നത്‌.
ടീം സെലക്ഷന്റെ ഘട്ടം മുതല്‍ ഷൈലജ പൂജാരിയെ ഒളിമ്പിക്‌സിന്‌ അയക്കാനാണ്‌ നീക്കം നടന്നിരുന്നത്‌. സായിയും ഭാരോദ്വാഹക ഫെഡറേഷനും ചേര്‍ന്ന നീക്കം ഒടുവില്‍ കേന്ദ്ര സര്‍ക്കാരിന്റെ ഇടപെടലിനെത്തുടര്‍ന്നാണ്‌ പൊളിഞ്ഞത്‌. സായി അധ്യക്ഷന്‍ ആര്‍.കെ. നായിഡു തന്റെ നാടായ ആന്ധ്രയില്‍ നിന്നുള്ള ശൈലജയെ ഒളിമ്പിക്‌സിനയയ്‌ക്കാന്‍ ശ്രമിക്കുന്നു എന്നായിരുന്നു മോണിക്കയുടെ ആരോപണം. കഴിഞ്ഞ ചൊവ്വാഴ്‌ച ബെയ്‌ജിങ്ങിലേക്ക്‌ പുറപ്പെടാന്‍ നില്‍ക്കെയാണ്‌ ഉത്തേജക പരിശോധനാഫലം ഫെഡറേഷന്‍ പുറത്തുവിടുന്നതും ഒളിമ്പിക്‌ ടീമില്‍നിന്ന്‌ മോണിക്ക പുറത്താകുന്നതും. ബെയ്‌ജിങ്ങിലേക്കുള്ള വിമാനം പുറപ്പെടാന്‍ അരമണിക്കൂര്‍ മാത്രമുള്ളപ്പോഴാണ്‌ ഈ അറിയിപ്പ്‌ വന്നത്‌.


===========================
now i know why India never won an Olympic gold medal in any individual event....