Thursday, September 15, 2005

വള്ളംകളിയും പുലിക്കളിയും

ഒാണമായിട്ടു എന്താ പരിപാടി എന്നു ചിലർ ചോദിക്കുന്നു ... ഒരു ദ്വീപാകുന്ന ഈ മരുഭുമിയിൽ ഒാണമായിട്ടു ചില ദ്വീപുകളിൽ (ബാചെലർ അക്കൊമൊഡേഷൻസ്‌) ഒരു പരിപാടി കാണും ....വള്ളംകളി മത്സരം..ചിലപൊൾ പുലിക്കളിയും ഉണ്ടാകാറുണ്ട്‌...പല വലിപ്പത്തിലും, വിലയിലും , നിറത്തിലും, രുചിയിലും ഉള്ള വള്ളങ്ങൾ ....5 ദിനാർ(എകദേശം 500 രൂപ) മുതൽ 100 ദിനാർ (എകദേശം 12,000 രൂപ) വരെ വിലയുള്ള വള്ളങ്ങൽ ... സദ്യ ഉണ്ടിലെങ്കിലും, പായസം വെചില്ലെങ്കിലും, പൂക്കളമിടാൻ പറ്റിയില്ലെങ്കിലും , മാവേലി വന്നിലെങ്കിലും ... വള്ളംകളിയും അതിനു ശേഷം ഒരു പുലിക്കളിയും മികവാറും ഉണ്ടാവും ...പുലിക്കളി പല ടൈപ്പ്‌ ഉണ്ട്‌ ..ചില പുലികൾ വള്ളംകളി കഴിഞ്ഞാൽ വയലെന്റാവും ..ചിലർ സയലെന്റാവും ...മറ്റു ചിലർ ഡാൻസ്‌ ചെയ്യും, പാട്ടു പാടും ....ഇനി ചില പുലികൾ വള്ളംകളിക്കു ശേഷം 'വാൾ' പ്രെയേൊഗവും നടത്തും.

ഈ വള്ളംകളിയിലും പുലിക്കളിയിലും പങ്കെടുകുത്തില്ലെങ്കിൽ ചിലപൊൾ പ്രെശനം ആകാറുണ്ട്‌.. .വള്ളംകളിക്കു ശേഷം കാലിയായ വള്ളങ്ങൾ മാറ്റിയിടണ്ടതും, വള്ളംകളിക്കു ഉപയൊഗിച്ച തുയകളും മറ്റും കയുകി വെയ്കെണ്ടതും വള്ളംകളിയിൽ പങ്കെടുക്കാത്ത, പുലിക്കളി കളിക്കാത്ത ആളുകളുടെ പണി അയി മാറാറുണ്ട്‌...ചില പുലിക്കളി കാണുമ്പൊൾ തോക്കുമായി നടക്കുന്ന വേട്ടകാരൻ അയി മാറിയാലേൊ എന്നും പലർക്കും തൊന്നാറുമുണ്ട്‌....

മലയാളികളുടെ ആഘോഷം പലപൊയും മോഹൻലാൽ ഒരു പരസയ്ത്തിൽ പറഞ്ഞ പൊലെ ആകുന്നു ...
"വള്ളംകളിയും പുലിക്കളിയും ഇല്ലതെ മലയാളിക്കു എന്തു ആഘോഷം"

2 comments:

aneel kumar said...

എന്നിട്ട് തുയകളും മറ്റും കയുകി വച്ചോ? :)

Adithyan said...

ഓണാശംസകൾ