
പേപ്പാറ വന്യജീവി സങ്കേതത്തിനടുത്തായി വനംവകുപ്പിന്‍റെ പരിധിയില്‍പ്പെട്ട കോട്ടൂര്‍ ഭാഗത്ത് നിന്ന് പുതിയ ഇനം ആനയെ കണ്ടെത്തി.
വന്യജീവി ചിത്രശേഖരത്തിനായി 15 വര്‍ഷമായി ഈ ഭാഗത്തു സഞ്ചരിക്കുന്ന സാലി പാലോടും സഹായിയായ മല്ലന്‍ കാണിയുമാണ് "കല്ലാന' എന്നു വിളിക്കപ്പെടുന്ന ചെറിയ ഇനം ആനയെ കണ്ടെത്തിയതും ചിത്രങ്ങളെടുത്തതും.
കാണി വംശജരായ ആദിവാസികള്‍ക്ക് ഈ ഇനത്തില്‍പ്പെട്ട ആനകളെപ്പറ്റി നേരത്തെ അറിവുണ്ട്. സാധാരണയായി പാറക്കൂട്ടങ്ങള്‍ കൂടുതലായി കാണപ്പെടുന്ന ഉയര്‍ന്ന പ്രദേശങ്ങളില്‍ കാണപ്പെടുന്നതുകൊണ്ടാണ് ഇവയെ കല്ലാന എന്നു വിളിക്കപ്പെടുന്നത്. "തുമ്പിയാന' എന്നും ചിലരിതിനെ വിളിക്കാറുണ്ട്.
മനുഷ്യര്‍ ആ ഭാഗത്തെങ്ങാനും വന്നാല്‍ മരങ്ങള്‍ക്കും പാറകള്‍ക്കും ഇടയില്‍ ഓടാനുള്ള ഇവയുടെ വേഗത കണക്കിലെടുത്താണ് തുമ്പിയാന എന്നു പേരിട്ടു വിളിക്കുന്നത്. വളരെ അപൂര്‍വ്വമായേ ഇവയെ കാണാറുള്ളൂ.
---------------------
സത്യമോ മിഥ്യയോ?
കുടുതല് വിവരങ്ങള്
ഇവിടെയും
പിന്നെ ഇവിടെയും
5 comments:
ഒരു പക്ഷേ ചെറിയ മോഴയാനയായിരിക്കും കല്ലാന എന്നു പറയുന്നത്. ജനിതകമായി കാര്യമായ വ്യത്യാസമില്ലെങ്കില്‍ പിന്നെ എന്തിനാണൊരു അപൂര്‍വ്വത സൃഷ്ടിച്ചെടുക്കുന്നത് ?
മലയാളബ്ലോഗിലാദ്യമായി, ആത്മകഥാംശമുള്ള നോവല്‍. സന്ദര്‍ശിക്കുക
www.rathisukam.blogspot.com
മാസങ്ങള്‍ക്ക് മുമ്പ് മലയാള മനോരമ പത്രത്തിലും ഈ വാര്‍ത്ത വന്നിട്ടുണ്ടായിരുന്നു...
:)
Puthiya Arivu!
2005ല്‍ സാലി പാലോടും മല്ലന്‍ കാണിയും ഈ ആനയെ കണ്ടതായി പറഞിരുന്നു. അന്നത്തെ പടമാണിത്. ഇങനെ യൊരു ആന ഇല്ലെന്നായിരുന്നു വനം വകുപ്പിന്റെ നിലപാട്. എങ്കിലും അവര്‍ ഒരു കമ്മിറ്റിയെ വച്ചു. അവരുടെ റിപ്പോര്‍ട്ടും കല്ലാന്‍ ഇല്ലെന്നായിരുന്നു.ആദിവാസികളുടെ വെറും വിശ്വാസം മാത്രമാണിതെന്നായിരുന്നു അവര്‍ പറഞത്. പിന്നെ കല്ലാനയെക്കുറിച്ച് ഒന്നും കേട്ടില്ല.
കല്ലാനയെ കണ്ടുവെന്ന വാര്‍ത്തയ്ക്ക് മനോരമ കൊടുത്ത തലക്കെട്ട് ഇങ്ങനെ” കല്ലാനയുണ്ടേ’ കണ്ടേ”
Post a Comment